ചിക്കൻ വിഭവത്തിൽ എലിയുടെ മാംസത്തിന്റെ ഭാഗം; കേസെടുത്ത് പൊലീസ്

മുംബൈ: ചിക്കൻ വിഭവത്തിൽ എലിയുടെ മാംസത്തിന്റെ ഭാഗം കണ്ടെത്തിയതിനെ തുടർന്ന് റസ്റ്ററന്റിന്റെ പാചകകാരനും മനേജർക്കുമെതിരെ കേസ്. വിവിധ വകുപ്പുകൾ ഉപയോഗിച്ച് മുംബൈ ​പൊലീസാണ് കേസെടുത്തത്. അനുരാഗ് സിങ് എന്നയാളാണ് പരാതിക്കാരൻ.

ബാന്ദ്ര വെസ്റ്റിലെ പാലി ഹിൽസിലെ റസ്റ്ററന്റിലാണ് ഇയാൾ ഭക്ഷണം കഴിക്കാനെത്തിയത്. ചിക്കൻ താലിയും മട്ടൻ താലിയും ഇയാൾ ഓർഡർ ചെയ്തിരുന്നു. ഇതിലെ ചിക്കൻ വിഭവത്തിലാണ് വ്യത്യസ്തമായ ഒരു മാംസഭാഗം കണ്ടെത്തിയത്. സൂക്ഷിച്ച് നോക്കിയപ്പോൾ അത് എലിയുടെ മാംസത്തിന്റെ ഭാഗമാണെന്ന് മനസിലാവുകയായിരുന്നു.

തുടർന്ന് ഇയാൾ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ റസ്റ്ററന്റിനെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ​പൊലീസ് റസ്റ്റന്റിന്റെ മാനേജർക്കെതിരെയും കുക്കിനെതിരെയും കേസെടുക്കുകയായിരുന്നു.

Tags:    
News Summary - Man finds rat meat in chicken dish at Mumbai restaurant, manager, cook charged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.