Posted On
date_range Updated On
date_range ബീഡി ചോദിച്ചിട്ട് കൊടുത്തില്ല; തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി
പല്‍വല്‍ (ഹരിയാന): ബീഡി ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി പരാതി. ധകല്പുര് ജില്ലയില്‍ കഴിഞ്ഞമാസം 23നാണ് സംഭവം. ഭര്‍ത്താവ് ഷാഹിദ് തലാഖ് ചൊല്ലി വീട്ടില്‍നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് യുവതി വനിത പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. ആദ്യം കുട്ടികളോടാണ് ഷാഹിദ് ബീഡി ചോദിച്ചത്. കുട്ടികള്‍ അത് അമ്മയുടെ കൈവശമാണെന്ന് പറഞ്ഞു. എന്നാല്‍, അവര്‍ അത് കൊടുക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് തലാഖ് ചൊല്ലിയതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.