Posted On
date_range Updated On
date_range വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: വീട്ടിൽ വൈകിയെത്തിയതിന് മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇൻ്റർമീഡിയറ്റ് വിദ്യാർത്ഥിയായ അശോകൻ (18) ആണ് ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച്ച പ്രാദേശിക തടാകത്തിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ സുഹൃത്തുക്കളോടൊപ്പം പോയ അശോകൻ രാത്രി ഏറെ വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. യുവാവ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പിതാവ് അശോകനെ ശകാരിച്ചു. മനംനൊന്ത് മുറിയിലേക്ക് പോയ അശോകൻ തൂങ്ങി മരിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ സൂററാം പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഭാരതീയ ന്യായ് സനാഹിതയുടെ സെക്ഷൻ 194, 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.