ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിച്ചു; മുംബൈയിൽ യുവാവിന് ദാരുണാന്ത്യം

മുംബൈ: ലിഫ്റ്റ് തകർന്ന് വീണ് മുംബൈയിൽ യുവാവിന് ദാരുണാന്ത്യം. 21 നില കെട്ടിടത്തിലെ കാർ പാർക്കിങ്ങിലുള്ള ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടം. 30 വയസ്സുള്ള ശുഭം മദംലാല്‍ ധൂരിയാണ് മരിച്ചത്. 45-കാരനായ സന്‍ജിത് യാദവ് എന്നയാള്‍ക്ക് പരിക്കേറ്റു. ബോറിവാലി വെസ്റ്റില്‍ ലിങ്ക് റോഡിലുള്ള കെട്ടിടത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.

കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന ഇരുവരെയും മുംബൈ ഫയര്‍ ബ്രിഗേഡ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

അടിയന്തര ചികിത്സക്കായി അവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശുഭം മരണപ്പെടുകയായിരുന്നു.  തലക്ക് പരിക്കേറ്റ സന്‍ജിതിന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് ഫയര്‍ ബ്രിഗേഡ് ഉദ്യാഗസ്ഥൻ പറഞ്ഞു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

Tags:    
News Summary - man dies after car parking lift collapse at residential building in mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.