Posted On
date_range Updated On
date_range അശ്ലീല ചിത്രങ്ങളോട് ഭ്രമം: പിതാവ് 19കാരെൻറ കൈവെട്ടി
ഹൈദരാബാദ്: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളും സിനിമകളും കാണുന്ന ശീലം അവസാനിപ്പിക്കണമെന്ന താക്കീത് ലംഘിച്ചതിന് പിതാവ് 19കാരെൻറ കൈവെട്ടി. പഹാഡി െഷരീഫിൽ ചൊവ്വാഴ്ചയാണ് സംഭവം. പിതാവ് മുഹമ്മദ് ഖയ്യൂം ഖുറൈഷിയെ (45) വധശ്രമക്കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
കേബിൾ ഒാപറേറ്റർക്കൊപ്പം ജോലിചെയ്യുന്ന മകൻ ഖാലിദിെൻറ ദുശ്ശീലത്തിൽ മുഹമ്മദ് ഖയ്യൂം അസ്വസ്ഥനായിരുന്നു. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകെൻറ കൈ ഖയ്യൂം കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.