സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്ന്​; ഒരാളെ അടിച്ചുകൊന്നു

അമൃത്​സർ: സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ച്​ കയറി മതനിന്ദ നടത്താൻ ശ്രമിച്ചെന്നാരോപിച്ച്​ പഞ്ചാബിലെ അമൃത്​സറിൽ ഒരാളെ അടിച്ചുകൊന്നു. സംസ്ഥാനത്ത്​ തിരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിലാണ്​ ഞെട്ടിക്കുന്ന സംഭവമുണ്ടായത്​.

ദിവസേനയുള്ള സായാഹ്ന പ്രാർത്ഥനയ്ക്കിടെ സുവർണ്ണ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന്റെ ഇരുമ്പഴി ഭേദിച്ച് അകത്ത്​ കയറിയ ഇയാൾ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിൽ സൂക്ഷിച്ചിരുന്ന വാളെടുക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. പിന്നാലെ, അവിടെയുണ്ടായിരുന്നവർ അയാളെ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.

ആളുകൾ യുവാവിനെ തടയാനായി ഓടിയടുക്കുന്ന രംഗമടങ്ങുന്ന ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്​. സുവർണ ക്ഷേത്രത്തിൽ നടക്കുന്ന പ്രാർഥനകൾ എല്ലാ ദിവസവും പ്രക്ഷേപണം ചെയ്യാറുണ്ട്​.

സംഭവത്തിന് ശേഷം ഇയാൾ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്​. അയാൾ എവിടെ നിന്നാണ് വന്നത്, എപ്പോൾ സുവർണ്ണ ക്ഷേത്രത്തിൽ പ്രവേശിച്ചു, ഒപ്പം എത്ര പേർ ഉണ്ടായിരുന്നു..? എന്നറിയാനുള്ള ശ്രമത്തിൽ എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Man Beaten To Death After Alleged Sacrilege Attempt At Golden Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.