Posted On
date_range Updated On
date_range യുവാവിനെ മർദിച്ച് മൂത്രം കുടിപ്പിച്ചു; ആറു പേർ പിടിയിൽ
സിരോഹി: യുവാവിനെ മർദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആറ് പേർ പിടിയിൽ. രാജസ്ഥാനിലെ സിരോഹിയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു(ജൂൺ 11) സംഭവം.
യുവതിയുമായുള്ള ബന്ധം ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. മർദനത്തിെൻറ ദൃശ്യം സമൂഹമാധ്യമത്തിലിടുകയും ചെയ്തിരുന്നു. മർദനമേറ്റയാൾ സിേരാഹി സ്വദേശിയാണ്. ബന്ധുവിനൊപ്പം താമസിച്ചു വരികയായിരുന്നു.
അക്രമികളിൽ എട്ടുപേരെ കുറിച്ച് ഇയാൾ പൊലീസിന് വിവരം നൽകിയിരുന്നു. ഇതിൽ ആറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.