Posted On
date_range Updated On
date_range ഗർഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു, ഗർഭസ്ഥ ശിശു മരിച്ചു
താനെ: ഗർഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30നാണ് മഹാരാഷ്ട്ര കാൽവെയിലെ മഫ്താൽ കോളനിയിലാണ് സംഭവം. അനിൽ ബഹദൂർ ചൗരസ്യയാണ് ആറുമാസം ഗർഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾക്കെതിരെ ഐ.പി.സി സെക്ഷൻ 307, കൊലപാതക ശ്രമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റു കുറ്റങ്ങൾ എന്നിവ പ്രകാരം കേസെടുത്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
പ്രതിയായ അനിൽ ബഹദൂർ ചൗരസ്യക്ക് മറ്റൊരു ഭാര്യയുണ്ടെന്നും ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വാക്കേറ്റവും വഴക്കും ഉണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു.
സാരമായി പരുക്കേറ്റ യുവതിയെ അയൽവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവർ ചികിത്സയിലാണ്. ഗർഭസ്ഥ ശിശു സംഭവത്തെ തുടർന്ന് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.