Posted On
date_range Updated On
date_range തിരുവണ്ണാമെലെയിൽ യു.എസ് വനിതയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
തിരുവണ്ണാമലൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ അമേരിക്കൻ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നാമക്കൽ സ്വദേശിയാണ് അറസ്റ്റിലായത്.
സന്യാസിയെന്ന വ്യാജേന ക്ഷേത്രനഗരത്തിൽ ചുറ്റിക്കറങ്ങിയ ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരുവണ്ണാമലൈയിൽ വാടകക്ക് താമസിച്ച് ആത്മീയ ജീവിതം നയിച്ചു വരികയായിരുന്നു യുവതി. പ്രശസ്തമായ അരുണാചലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലൈയിൽ ഒട്ടേറെ ആശ്രമങ്ങളുണ്ട്. നിരവധി ആളുകളാണ് ആത്മീയ ജീവിതം നയിക്കുന്നതിനായി ഇവിടെ താമസിച്ചു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.