Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചുമാസം തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചു; 23കാരൻ പിടിയിൽ
ഭദോയ്: യു.പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചുമാസത്തോളം തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ 23കാരൻ അറസ്റ്റിൽ. കേസിലെ രണ്ടു പ്രതികളെ കൂടി തിരയുകയാണെന്നും പൊലീസ് പറഞ്ഞു.
45 കാരനായ ഒരാൾ 14കാരിയായ പെൺകുട്ടിയെ പറഞ്ഞ് വശീകരിച്ച് യു.പിയിൽ നിന്ന് നിർബന്ധപൂർവം മുംബൈയിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് രണ്ടുപേർ അഞ്ചുമാസത്തോളം ബലാത്സംഗം ചെയ്തുവെന്നും ഗ്യാൻപൂർ സർക്കിൾ ഓഫീസർ ഭുവനേശ്വർ പാണ്ഡെ പറഞ്ഞു.
ഇവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി ജൂൺ 27നാണ് യു.പിയിൽ എത്തിയത്. തുടർന്ന് തനിക്ക് സംഭവിച്ച അപകടം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒരാളെ അറസറ്റ് ചെയ്തു. രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.