Posted On
date_range Updated On
date_range കേന്ദ്രം ജനങ്ങളെ യാചകരാക്കി –മമത
കൊല്‍ക്കത്ത: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ യാചകരാക്കി മാറ്റിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട് അസാധുവാക്കല്‍ വിഷയം രാഹുല്‍ ഗാന്ധി, നിതീഷ് കുമാര്‍, നവീന്‍ പട്നായിക്, മുലായം സിങ് യാദവ്, അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി സംസാരിച്ചിരുന്നു. രാഷ്ട്രപതിയെ കാണാന്‍ ഇവര്‍ തന്നോടൊപ്പം വരുമെങ്കില്‍ അത് നല്ല കാര്യമാവും. അല്ളെങ്കില്‍ തന്‍െറ 40 എം.പിമാരോടൊപ്പം ബുധനാഴ്ച പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.