Posted On
date_range Updated On
date_range കാൽമുട്ടിന് പരിക്ക്; മമതക്ക് ശസ്ത്രക്രിയ
കൊൽക്കത്ത: കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയേക്കും. അടുത്ത ദിവസം മമത എസ്.എസ്.കെ.എം ആശുപത്രിയിൽ എത്തുമെന്നും ശസ്ത്രക്രിയക്ക് വിധേയയാകുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മമതയുടെ ഇടതുകാൽമുട്ടിന് പരിക്കുണ്ടെന്നും ശസ്ത്രക്രിയ വേണോ വേണ്ടയോ എന്ന് നോക്കേണ്ടതുണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടർ പി.ടി.ഐയോട് പറഞ്ഞു. കഴിഞ്ഞയാഴ്ച മോശം കാലാവസ്ഥയെത്തുടർന്ന് സെവോക്ക് എയർബേസിൽ അടിയന്തര ലാൻഡിങ് നടത്തിയ ഹെലികോപ്ടറിൽനിന്ന് ഇറങ്ങുന്നതിനിടെ മമതയുടെ ഇടതുകാലിന് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.