ഡൽഹിയിലെ ഹാർലി ഡേവിഡ്​സൺ ഷോറുമിൽ വൻ തീപിടിത്തം

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മോത്തി നഗറിലെ ഹാർലി ഡേവിഡ്​സൺ ഷോറുമിൽ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെയാണ്​​ തീപിടിത്തമുണ്ടായത്​.

കെട്ടിടത്തിന്‍റെ ഒന്നും രണ്ടും നിലകളിലായിരുന്നു തീപിടിത്തം. 25 അഗ്​നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ്​ തീയണച്ചത്​. നാല്​ പേരെ കെട്ടിടത്തിൽ നിന്നും രക്ഷിച്ചു. മുഹമ്മദ്​ ഷഹദാബ്​, ധീരേന്ദ്രർ, കിരൺ, റിയ എന്നിവരെയാണ്​ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ നിശാ​ക്ലബിൽ നിന്നും രക്ഷിച്ചത്​.

പുലർച്ചെ 5.50 ഓടെയാണ്​ തീ നിയന്ത്രണവിധേയമാക്കിയതെന്ന്​ മുതിർന്ന ഫയർ സർവീസ്​ ഉദ്യോഗസ്ഥൻ പറഞ്ഞു. കെട്ടിടത്തിന്‍റെ ഒന്നും രണ്ടും നിലകളിലാണ്​ കനത്ത നാശനഷ്​ടമാണുണ്ടായത്​.

Tags:    
News Summary - Major Fire Breaks Out At Harley Davidson Showroom In Delhi, 4 Rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.