ബദായുൻ കൂട്ടബലാത്സംഗം: മുഖ്യപ്രതിയായ പൂജാരി അറസ്റ്റിൽ

ലഖ്​നോ: ബദായുനിൽ അംഗFവാടി ജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി ​നടത്തിയ ഓപ്പറേഷനൊടുവിലാണ്​ ക്ഷേത്ര പൂജാരിയായ സത്യ നാരായൺ പിടിയിലായതെന്ന്​ പൊലീസ്​ അറിയിച്ചു.

ക്ഷേത്രത്തിന്​ സമീപത്തെ ഗ്രാമത്തിൽ ഒളിച്ചിരുന്ന പൂജാരിയെ നീണ്ട സമയത്തെ തിരച്ചിലിനൊടുവിലാണ്​ കണ്ടെത്തിയത്​. കേസുമായി ബന്ധപ്പെട്ട്​ മറ്റ്​ രണ്ട്​ പ്രതികളെ ​െപാലീസ്​ നേ​രത്തെ തന്നെ അറസ്റ്റ്​ ചെയ്​തിരുന്നു. ബുധനാഴ്ചയാണ്​ ഉത്തർപ്രദേശിൽ അംഗൻവാടി ജീവനക്കാരി കൂട്ടബത്സാംഗത്തിനിരയായി കൊല്ലപ്പെട്ടത്​.

ജനുവരി മൂന്നിന്​ ക്ഷേത്രത്തിലേക്ക്​ പുറപ്പെട്ട സ്​ത്രീ വീട്ടിലേക്ക്​ മടങ്ങിയെത്തിയില്ല. പിന്നീട്​ ​ക്ഷേത്രത്തിലെ പുരോഹിതനും മറ്റു രണ്ടു​േപരും കൂടി ​സ്​ത്രീയുടെ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു. പോസ്റ്റുമാർട്ടത്തിൽ ഇവർ ബലാത്സംഗത്തിനിരയായെന്ന്​ വ്യക്​തമാവുകയായിരുന്നു.

Tags:    
News Summary - Main Accused Arrested in Gang Rape, Murder of 50-year-old Anganwadi Worker in UP's Badaun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.