Posted On
date_range Updated On
date_range ഗാന്ധിവിരുദ്ധ പരാമർശം; കാളീചരണിനെതിരെ പരാതി നൽകി മഹാരാഷ്ട്ര മന്ത്രി
താനെ: മഹാത്മാഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഹിന്ദുമതനേതാവ് സാധു കാളീചരൺ മഹാരാജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര എൻ.സി.പി നേതാവും മന്ത്രിയുമായ ജിതേന്ദ്ര ഔഹാദ് പൊലീസിൽ പരാതി നൽകി. ഛത്തിസ്ഗഢിലെ റായ്പൂരിൽ ഈ മാസം 26ന് നടന്ന ധരം സൻസദ് പരിപാടിയിലാണ് കാളീചരൺ ഗാന്ധി ആക്ഷേപം നടത്തിയത്.
മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു, അദ്ദേഹത്തെ കൊന്ന നാഥുറാം ഗോദ്സെക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു വിവാദ പരാമര്‍ശം. പരാതിയിൽ കേസെടുത്തതായി നൗപാഡ പൊലീസ് അറിയിച്ചു. കേസെടുത്തതിനാൽ അഭിപ്രായം മാറ്റില്ലെന്നും പരാമര്‍ശത്തില്‍ ഖേദമില്ലെന്നും സാധു കാളീചരൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.