മഹാരാഷ്ട്രയിൽ ആദ്യ പ്ലാസ്മ തെറാപ്പി നടത്തിയ കോവിഡ് രോഗി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ കോവിഡ് രോഗി മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 53 വയസുകാരനാണ് മരിച്ചത്.

ഏപ്രിൽ 19നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലായിരുന്നു ഇദ്ദേഹം. ഏപ്രിൽ 25ന് പ്ലാസ്മ തെറാപ്പിക്ക് വിധേയനായി.

ഇദ്ദേഹത്തിന്‍റെ കുടുംബം ക്വാറന്‍റീനിലാണ്. 26കാരനായ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Maharashtra Covid patient who underwent plasma therapy dies-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.