Posted On
date_range Updated On
date_range വെടിക്കോപ്പ് നിർമാണ ഫാക്ടറി സ്‌ഫോടനത്തിൽ മരണം എട്ടായി
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ വെടിക്കോപ്പു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സ്‌ഫോടനം.
സ്‌ഫോടനത്തെത്തുടർന്ന് യൂനിറ്റിന്റെ മേൽക്കൂര തകർന്നതായി മുതിർന്ന ജില്ല ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥലത്ത് തെരച്ചിലും രക്ഷാപ്രവർത്തനവും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഗ്നിശമന സേനയും പൊലീസും പ്രാദേശിക ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.
സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.