രാജ്യ തലസ്ഥാനത്തെ വിറപ്പിച്ച് ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിൽ വിവിധയിടങ്ങളിൽ ശക്തമായി ഭൂചലനം. രാവിലെ 9മണിയോടെയാണ് രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം ഉണ്ടായത്. റിക്ടർ 4.1ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹരിയാനയിലെ ജജ്ജറാണ് പ്രഭവ കേന്ദ്രം.

നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ഭൂകമ്പത്തിന്‍റെ പ്രകമ്പനം ഉണ്ടായി. പ്രകമ്പനത്തെ തുടർന്ന് കെട്ടിടങ്ങളിൽ വലിയ കുലുക്കം അനുഭവപ്പെടുകയും പരിഭ്രാന്തരായ ജനങ്ങൾ പുറത്തേക്കോടുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം അസമിൽ അനുഭവപ്പെട്ടിരുന്നു. 

Tags:    
News Summary - Magnitude 4.4 earthquake strikes Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.