Posted On
date_range Updated On
date_range തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് കോടതി
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് മദ്രാസ് ഹൈകോടതി. ആരാധനാലയങ്ങളിലെ പവിത്രതയും പരിശുദ്ധിയും നിലനിർത്തുന്നതിനു വേണ്ടിയാണ് ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയേഗം നിരോധിച്ചതെന്ന് കോടതി വ്യക്തമാക്കി. ജനങ്ങളുടെ അസൗകര്യം ഒഴിവാക്കാനായി ക്ഷേത്രങ്ങളിൽ ഫോൺ ഡെപ്പോസിറ്റ് ലോക്കറുകൾ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. അതിന് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.