കോവിഡിനെ തോൽപിച്ച നിർവൃതിയിൽ അവർ വീണ്ടും ‘വിവാഹിതരായി’

ഭോപാൽ: മധ്യപ്രദേശിൽ കോവിഡ്​ മുക്തരായ വയോദമ്പതികൾ നാലുപതിറ്റാണ്ട്​ മുമ്പ്​ കഴിഞ്ഞ തങ്ങളുടെ വിവാഹം അനുസ്​മരിച്ച്​ പൂമാലയണിഞ്ഞ്​ പുതുജീവിതത്തിലേക്ക്​ കടന്നു. ഗുഡ്​ഗാവിൽ നിന്നും കഴിഞ്ഞ മാസമാണ്​ ദമ്പതികൾ ദാമോഹിലെ റാസിൽപൂർ ഗ്രാമത്തിലെത്തിയത്​. 62കാരിക്കാണ്​ മെയ്​ 19ന്​ ആദ്യം രോഗം സ്​ഥിരീകരിച്ചത്​.  

കുടുംബത്തിലെ എല്ലാവരെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയപ്പോൾ അവരുടെ ഭർത്താവടക്കം 13 ​പേരുടെ ഫലം പോസിറ്റീവായി മാറിയതായി ദാമോഹ്​ ആ​ശുപത്രിയിലെ മെഡിക്കൽ ഓഫിസർ ദിവാകർ പ​ട്ടേൽ പറഞ്ഞു. പത്ത്​ കുടുംബാംഗങ്ങൾ രോഗം ഭേദമായി നേരത്തെ ആശുപത്രി വി​ട്ടെങ്കിലും ദമ്പതികൾ ഏറെ വൈകിയാണ്​ ചികിത്സയോട്​ പ്രതികരിച്ച്​ തുടങ്ങിയത്​. പൂക്കൾ നൽകിയാണ്​ ആശുപത്രി അധികൃതർ ജൂൺ രണ്ടിന്​ രോഗം ഭേദമായ ദമ്പതികളെ യാത്രയാക്കിയത്​. 

അതിനിടെ പൂമാല നൽകിയ ചിലർ ‘വിവാഹത്തിനും’ അവസരമൊരുക്കി. ഇത്​ തങ്ങളുടെ രണ്ടാം ജന്മമാണെ​ന്നായിരുന്നു ‘വധു’ പ്രതികരിച്ചത്​. 

Tags:    
News Summary - madhya pradesh Couple in 60s beat Covid together, ‘marry’ again- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.