Posted On
date_range Updated On
date_range വാക്സിനെടുത്തവർക്ക് 'ഞാൻ ദേശസ്നേഹി' ബാഡ്ജ് നൽകി മധ്യപ്രദേശ് പൊലീസ്
ഭോപാൽ: മധ്യപ്രദേശിൽ കോവിഡ് വാക്സിനെടുത്തവർക്ക് 'ഞാൻ ദേശസ്നേഹി' ബാഡ്ജ് അണിയിച്ച് പൊലീസ്. നിവാരി ജില്ലയിലാണ് വാക്സിൻ സ്വീകരിച്ച് മടങ്ങിയവർക്ക് ''ഞാൻ വാക്സിനെടുത്തിരിക്കുന്നു, അതിനാൽ ഞാൻ ദേശസ്നേഹി'' എന്ന ബാഡ്്ജ് അണിയിച്ചുനൽകിയത്. വാക്സിൻ എടുക്കാത്തവർക്ക് നേരെ തിരിച്ചും ബാഡ്ജ് പിൻചെയ്ത് നൽകുന്നുണ്ട്. 'ഞാൻ വാക്സിൻ എടുത്തില്ല, അതിനാൽ എന്നിൽ നിന്ന് മാറിനിൽക്കുക'- എന്നാണ് ഇവരെ അണിയിച്ച ബാഡ്ജിലുള്ളത്.
സംസ്ഥാനത്തെ സത്ന ജില്ലയിൽ നേരത്തെ കോവിഡ് നിയന്ത്രണം പാലിച്ച് പുറത്തിറങ്ങുന്നവരെ അര- മുക്കാൽ മണിക്കൂർ നേരം രാമനാമം ശിക്ഷയായി എഴുതിച്ച് പൊലീസ് വാർത്തയിൽ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.