Posted On
date_range Updated On
date_range പ്രളയക്കെടുതി: പെരുന്നാൾ ആഘോഷം ഒഴിവാക്കി സഹായം നൽകണമെന്ന് മഅ്ദനി
ബംഗളൂരു: ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനി. തെൻറ ഫേസ്ബുക്ക് പേജിൽ വിഡിയോ സന്ദേശത്തിലൂടെയാണ് ബലിപെരുന്നാൾ ആഘോഷങ്ങൾ മാറ്റിവെക്കാൻ ഒരോ മഹല്ല് ഭാരവാഹികളും ഇടപെടണമെന്ന് അദ്ദേഹം അവശ്യപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് കേരളം അഭിമുഖീകരിക്കുന്നതെന്നും ഇതിൽനിന്നും കരകയറാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.