Posted On
date_range Updated On
date_range ഇരുട്ടടിയായി ഗ്യാസ് വില വീണ്ടും കൂട്ടി, നാലുമാസത്തിനിടെ കൂട്ടിയത് 157.50 രൂപ
കോഴിക്കോട്: പൊതുജനങ്ങൾക്ക് ഇരുട്ടടിയായി വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സിലിൻഡറൊന്നിന് 1810.50 രൂപയാണ് പുതിയ വില. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
നാലുമാസത്തിനിടെ 157.50 രൂപയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് കൂടിയത്. കഴിഞ്ഞമാസം 50 രൂപ വര്‍ധിപ്പിച്ചിരുന്നു. സെപ്തംബറില്‍ 39 രൂപയും കൂട്ടിയിരുന്നു.
ഇന്നത്തെ വിലവർധനവോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.