ന്യൂഡൽഹി: വടക്കൻ ആന്ധ്രപ്രദേശിന്റെയും തെക്കൻ ഒഡീഷയുടെയും തീരങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ഒഡിഷ, പശ്ചിമ ബംഗാളിലെ ഗംഗാതടങ്ങൾ, തെലങ്കാന എന്നിവിടങ്ങളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യത. ആന്ധ്ര പ്രദേശിന്റെ തീരപ്രദേശങ്ങൾ, യാനം, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ/അതിശക്തമായ മഴ അനുഭവപ്പെടും. പശ്ചിമ ബംഗാൾ, തെലങ്കാന, ഒഡിഷ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളിലും മഴ തുടരും.
തെക്കൻ കർണാടക, രായലസീമ, തമിഴ്നാട്, പുതുച്ചേരി, കരൈക്കൽ, കർണാടകയുടെ വടക്കൻ, തീരദേശ പ്രദേശങ്ങൾ, കേരളം, മാഹി എന്നിവിടങ്ങളിലെല്ലാം വ്യാപകമായതോ ഒറ്റപ്പെട്ടതോ ആയ മഴ ലഭിക്കും. ശക്തമയ ഇടിമിന്നലിനും സാധ്യതയുണ്ട്. ഛത്തീസ്ഗഡ്, പശ്ചിമ ബംഗാളിലെ ഗംഗാ തടങ്ങൾ, മറാത്താവാഡ, വിദർഭ, ഗുജറാത്ത്, കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും വ്യാപക മഴ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.