242 പേരുമായി ലണ്ടനിലേക്ക് പറന്നുയർന്ന ഉടനെയാണ് എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം അപകടത്തിൽ പെട്ടത് തീഗോളമായി മാറിയത്. അപകട കാരണം വ്യക്തമായിട്ടില്ല. മരണപ്പെട്ടവരുടെ എണ്ണം 133 ആയി.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടപ്പോൾ ആദ്യം ഭൂചലനമാണെന്നാണ് കരുതിയതെന്ന് അപകട സ്ഥലത്തേക്ക് കുതിച്ചെത്തിയ ആൾ പറയുന്നു.
അവിടെയെത്തിയപ്പോൾ എല്ലായിടത്തും ശരീരാവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. അപകടസ്ഥലം നിറയെ കറുത്ത പുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
''വീട്ടിലിരിക്കുമ്പോഴാണ് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. എന്താണെന്നറിയാൻ ഞങ്ങളവിടേക്ക് കുതിച്ചെത്തി. അന്തരീക്ഷത്തിൽ പുകച്ചുരുളുകൾ ഉയർന്നു പൊങ്ങുന്നതാണ് കാണാൻ സാധിച്ചത്. മൃതദേഹാവശിഷ്ടങ്ങളും വിമാനത്തിന്റെ ഭാഗങ്ങളും എല്ലായിടത്തുമായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു.''-ദൃക്സാക്ഷി പറയുന്നു.
ഗുജറാത്തിലെ അഹ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന ഉടനെയാണ് എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം തകർന്നുവീണത്. 625 അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചത്. വിമാനത്താവളത്തിനടുത്തുള്ള മേഘാനി നഗറിലെ ജനാസ മേഖലയിലാണ് വിമാനം തകർന്നുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.