ജയ്പുർ: പുരാണ കഥാപാത്രമായ പരശുരാമെൻറ ‘ജീവചരിത്രവും’ ഇനി രാജസ്ഥാൻ സ്കൂളുകളിൽ പഠിേക്കണ്ടിവരും. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനിയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത വർഷം മുതൽ പരശുരാമനെയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഇതിനായി പരശുരാമെൻറ ജീവചരിത്രം എല്ലാ വിദ്യാലയ ലൈബ്രറികളിലും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്ക് ‘ശരിയായ’ ചരിത്രപാഠങ്ങൾ ലഭ്യമാക്കുന്നതിനായി ഇത്തരം ‘തിരുത്തുകൾ’ കൊണ്ടുവരുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. പശു ഒാക്സിജൻ നിശ്വസിക്കുന്നുവെന്ന് പ്രസ്താവിച്ച ദേവ്നാനി മുമ്പ്, വിവാദത്തിൽ അകപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.