Posted On
date_range Updated On
date_range സിംഹകുട്ടിയെ വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ട് പെൺസിംഹം; പിന്നീട് നടന്നതെന്ത് ?-VIDEO
വന്യജീവികളുടെ വിഡിയോകൾ താൽപര്യമുള്ള ഒരാളാണ് നിങ്ങളെങ്കിൽ ഉറപ്പായും ഈ വിഡിയോ നിങ്ങളെ ആകർഷിക്കും. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ ട്വിറ്ററിൽ ഷെയർ ചെയ്ത ഒരു വിഡിയോയാണ് ഇന്‍റർനെറ്റിൽ തരംഗമാവുന്നത്.
രണ്ട് സിംഹകുട്ടികൾ ഒരു ടാങ്കിൽ നിന്ന് വെള്ളം കുടിക്കുേമ്പാൾ സമീപത്തേക്ക് പെൺസിംഹം നടന്നടുക്കുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ. സിംഹകുട്ടികളുടെ സമീപത്തെത്തിയ പെൺസിംഹം കുട്ടികളിൽ ഒരാളെ ടാങ്കിലേക്ക് തള്ളിയിടുന്നു. എന്നാൽ ഉടൻ തന്നെ ടാങ്കിൽ നിന്ന് പുറത്തേക്ക് കയറി സിംഹകുട്ടി പെൺസിംഹത്തെ വെട്ടിച്ച് കടന്നു പോകുന്നതുമാണ് വിഡിയോയിൽ.
കുട്ടികളെ കുളിപ്പിക്കാൻ എല്ലാ അമ്മമാരും അനുഭവിക്കുന്ന പ്രയാസമെന്ന കാപ്ഷനോടെയാണ് സുശാന്ത് നന്ദ വിഡിയോ പങ്കുവെച്ചത്. ട്വിറ്ററിലെ വിഡിയോ നിരവധി പേരാണ് നിമിഷങ്ങൾക്കകം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.