Posted On
date_range Updated On
date_range യു.പിയിലും രാജസ്ഥാനിലും മിന്നലേറ്റ് 49 മരണം
ലഖ്നോ/ജയ്പൂർ: ഉത്തർ പ്രദേശിലെയും രാജസ്ഥാനിലെയും വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മാത്രം മിന്നലേറ്റ് മരിച്ചത് 49 പേർ. ഉത്തർ പ്രദേശിൽ മാത്രം 30 പേരാണ് മരിച്ചത്.
പ്രയാഗ് രാജിൽ 14 പേർ, കാൺപൂർ ദേഹത് - ഒമ്പത്, കൗഷാമ്പി - നാല് എന്നിങ്ങനെയാണ് ഉത്തർ പ്രദേശിൽ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം.
രാജസ്ഥാനിൽ ജയ്പൂരിൽ 11 പേരാണ് മരിച്ചത്. തെക്കുപടിഞ്ഞാറൻ മൺസൂൺ ഞായറാഴ്ചയാണ് ജയ്പൂർ, ധോൽപൂർ, കോട്ട ജില്ലകളിലെത്തിയത്.
ഗാസിപൂർ, ഫിറോസാബാദ്, ബല്ലിയ ജില്ലകളിൽ മുങ്ങി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.