ഡൽഹി പൊലീസുമായി സഹകരിക്കും; കത്ത്​ നൽകി തബ്​ലീഗ്​ നേതാവ്​

ന്യൂഡൽഹി: സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ച്​ മതസമ്മേളനം നടത്തിയെന്ന കേസിൽ ഡൽഹി പൊലീസുമായി സഹകരിക്കാൻ തയാറെന ്ന്​​ തബ്​ലീഗ്​ ജമാഅത്ത്​ നേതാവ്​ മൗലാന മുഹമ്മദ് സഅദ് കാന്ധലവി. മർകസ്​ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സ​മ്മേള നത്തിൽ പ​ങ്കെടുത്തവർക്ക്​ കോവിഡ്​ ബാധിക്കുകയും ചിലർ മരണപ്പെടുകയും ചെയ്​ത സംഭവത്തിൽ മൗലാന മുഹമ്മദ് സഅദ് കാ ന്ധലവിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക്​​ കേസെടുത്തിരുന്നു.

​പൊലീസ്​ അന്വേഷണത്തോട്​ സഹകരിക്കുമെ ന്ന്​ അറിയിച്ച്​ മൗലാനാ സഅദ്​ ക്രൈംബ്രാഞ്ചിന്​ കത്ത്​ നൽകി. ഏപ്രിൽ ഒന്ന്​, രണ്ട്​ തീയതികളിൽ പൊലീസ്​ ക്രൈംബ്രാഞ്ച്​ അയച്ച രണ്ട്​ നോട്ടീസുകൾക്കും താൻ മറുപടി നൽകിയിട്ടുണ്ട്​. പൊലീസി​​െൻറ ഏതുതരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കാൻ തയാറാണെന്നും ക്രൈംബ്രാഞ്ചിന്​ അയച്ച കത്തിൽ മൗലാനാ സഅദ്​ വിശദീകരിച്ചു. താൻ ക്വാറ​ൈൻറനീനിൽ ആണെന്നും കാലാവധി കഴിഞ്ഞാൽ അന്വേഷണവുമായി സഹകരിക്കുമെന്നും സഅദ്​ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ക്വാറ​ൈൻൻറീൻ കാലവധി കഴിഞ്ഞതോടെ ഇദ്ദേഹം വീട്​ മാറിയിരുന്നു.

നിസാമുദ്ദീൻ പൊലീസ്​ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ്​​ ക്രൈംബ്രാഞ്ച്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. മൗലാനാ സഅദിനെതിരായ എഫ്.ഐ.ആറിൽ ഐ.പി.സി സെക്ഷൻ 304 (മനപൂർവമല്ലാത്ത നരഹത്യ)​ ചേർത്തിട്ടുണ്ട്.

മൗലാന സഅദ്​ കാന്ധലവിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റും കേസെട​ുത്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തബ്​ലീഗ്​ ജമാഅത്ത്​ സംഘടനയും അതിൻെറ ഭാരവാഹികളും നടത്തിയ ധനകാര്യ ഇടപാടുകളും വിദേശ ഫണ്ട്​ സംബന്ധിച്ച വിവരങ്ങളുമാണ്​ ഏജൻസി അന്വേഷിക്കുന്നത്​. സഅദി​​െൻറ ക്വാറ​ൈൻറൻ കാലവധി അവസാനിക്കുന്ന പക്ഷം ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും ഇ.ഡിയും അറിയിച്ചിരുന്നു.

Tags:    
News Summary - In Letter To Delhi Cops, Islamic Sect Chief Says Willing To Cooperate - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.