Posted On
date_range Updated On
date_range ലശ്കർ ഭീകരൻ സഹൂർ വാനി അറസ്റ്റിൽ
ശ്രീനഗർ: ജമ്മുകശ്മീരിലെ ഒളിത്താവളത്തിൽ നിന്ന് ലശ്കറെ ത്വയിബ്ബ ഭീകരൻ സഹൂര്‍ വാനിയെ അറസ്റ്റു ചെയ്തു. കശ്മീരിലെ ബദ്ഗാമില്‍ സൈന്യവും പൊലീസും നടത്തിയ സംയുക്ത തെരച്ചിലിലാണ് വാനി പിടിയിലായത്.
സഹൂര്‍ വാനിക്കൊപ്പമുണ്ടായിരുന്ന നാല് സഹായികളും അറസ്റ്റിലായി. ഇവർ ഖാൻസെയ്ബ് സ്വദേശികളാണ്. ഇവരുടെ ഒളിത്താവളത്തിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തു.
രണ്ട് മാസമായി ബദ്ഗാം മേഖലയില്‍ തീവ്രവാദി സാന്നിധ്യം ശക്തമാണ്. ഹിസ്ബുള്‍ ഭീകരന് റിയാസ് നായ്കൂവിനെ കഴിഞ്ഞ സൈന്യം വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.