Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ നാലുവയസുകാരിയെ കൊന്ന പുലിയെ പിടികൂടി
ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നാലുവയസുകാരിയെ കടിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പുലി പിടിയിലായതെന്ന് ബുദ്ഗാം ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
ഓംപോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന നാലുവയസുകാരി അദാ ഷകിലിനെ ജൂൺ മൂന്നിന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രദേശത്തെ വനമേഖലയിൽ നിന്ന് പുലിയുടെ കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജമ്മു കശ്മീരിൽ 2011 മുതൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 196 പേർ കൊല്ലപ്പെടുകയും 2,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിൽ മാത്രമായി 118 പേർ കൊല്ലപ്പെടുകയും 1,877 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.