Posted On
date_range Updated On
date_range ഇടത് തീവ്രവാദം രണ്ടു വർഷത്തിനകം ഇല്ലാതാക്കും -അമിത് ഷാ
ന്യൂഡൽഹി: രണ്ടു വർഷത്തിനകം രാജ്യത്തെ ഇടതു തീവ്രവാദം പൂർണമായി ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നാലു ദശകത്തിനിടെ 2022ലാണ് നക്സൽ ബാധിത മേഖലകളിൽ ഏറ്റവും കുറഞ്ഞ അതിക്രമങ്ങളും മരണങ്ങളുമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നക്സലിസം മനുഷ്യരുടെ ശാപമാണ്. ഇതിനെ വേരോടെ പിഴുതെറിയുമെന്നും ഇടത് തീവ്രവാദ ബാധിത മേഖലകളിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ചേർന്ന യോഗത്തിൽ അമിത് ഷാ പറഞ്ഞു.
2010ലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ നക്സൽ ബാധിത സംസ്ഥാനങ്ങളിൽ കഴിഞ്ഞവർഷം അതിക്രമങ്ങൾ 77 ശതമാനം കുറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ചു വർഷത്തിനിടെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഝാർഖണ്ഡ് മുഖ്യമന്ത്രിമാരും ഒഡിഷ, ബിഹാർ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.