Posted On
date_range Updated On
date_range യു.പി ബാർ കൗൺസിൽ പ്രസിഡന്‍റ് കോടതി പരിസരത്ത് വെടിയേറ്റ് മരിച്ചു
ആഗ്ര: ഉത്തർപ്രദേശ് ബാർ കൗൺസിൽ പ്രസിഡന്‍റ് ദർവേശ് സിങ് ആഗ്രയിലെ കോടതിവളപ്പിൽ വെടിയേറ്റ് മരിച്ചു. സഹപ്രവർത്തക നായ മനീഷ് ശർമയാണ് വെടിവെച്ചത്. അക്രമത്തിന് ശേഷം ഇയാൾ നിറയൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
പരിക്കേറ്റ മനീഷ് ഗുരുതര നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ലൈസൻസ് ഉള്ള തോക്കാണ് മനീഷ് ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.
യു.പി ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി രണ്ട് ദിവസം മുന്‍പാണ് ദര്‍വേശ് തെരഞ്ഞെടുക്കപ്പെട്ടത്. അനുമോദന ചടങ്ങില്‍ പങ്കെടുക്കാനായാണ് ദര്‍വേശ് ആഗ്രയിലെ സിവില്‍ കോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.