കായിക മേഖലയിലെ പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് നിയമ കമീഷൻ
ന്യൂഡൽഹി: കായിക മേഖലയിൽ കളികളുമായി ബന്ധപ്പെട്ട് നടക്കുന്ന പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് ശിപാർശയുമായി നിയമ കമീഷൻ. ക്രിക്കറ്റ് ഉൾപ്പടെയുള്ള കളികളുമായി ബന്ധപ്പെട്ട് നടക്കുന്ന പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് ശിപാർശ. പന്തയവും ചൂതാട്ടവും നിയമവിധേയമാക്കുക വഴി വിദേശനിക്ഷേപം ആകർഷിക്കാമെന്നും വൻ നികുതി വരുമാനം നേടാമെന്നും ജസ്റ്റിസ് ബി.എസ് ചൗഹാൻ ചെയർമാനായ പാനൽ പറയുന്നുണ്ട്.
നിലവിൽ കായിക മേഖലയിലെ ചൂതാട്ടവുമായി ബന്ധപ്പെട്ട ഒത്തുകളിയും കള്ളക്കളികളും തടയാൻ ഇത് നിയമവിധേയമാക്കുന്നതിലുടെ സാധിക്കുമെന്നാണ് കമീഷെൻറ വിലയിരുത്തൽ. മഹാഭാരതത്തിലെ യുധിഷ്ഠരെൻറ ചൂതുകളി വരെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ചൂതാട്ടം നടത്തുന്നവരുടെ ആധാർ-പാൻ വിവരങ്ങൾ ശേഖരിക്കണമെന്നും ഇടപാടുകൾ പൂർണമായും കറൻസി രഹിതമായിരിക്കണമെന്നും കമീഷൻ ശിപാർശ ചെയ്യുന്നു.
നിലവിൽ ഇന്ത്യയിൽ അശ്വാഭ്യാസത്തോട് അനുബന്ധിച്ച് മാത്രമാണ് ചൂതാട്ടം നടത്താൻ അനുമതിയുള്ളത്. ഇതിന് 28 ശതമാനം ജി.എസ്.ടി കേന്ദ്രസർക്കാർ ചുമത്തുന്നുമുണ്ട്. ഇത് കൂടുതൽ കായിക ഇനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.