Posted On
date_range Updated On
date_range മന്ത്രി ഡി.കെ. ശിവകുമാറിന് മുൻകൂർ ജാമ്യം
ബംഗളൂരു: ആദായനികുതി വകുപ്പ് പരിശോധനകളുമായി ബന്ധപ്പെട്ട കേസിൽ കർണാടക ജലവിഭവ മന്ത്രി ഡി.കെ. ശിവകുമാറിനും സഹോദരൻ ഡി.കെ. സുരേഷ് എം.പിക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ബംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യ കേസ് പരിഗണിക്കുന്ന കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. അനുയായികളായ ആഞ്ജനേയ ഹുമനന്തയ്യ, സുനിൽകുമാർ ശർമ, സച്ചിൻ നാരായണ, രാജേന്ദ്ര എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.