കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന്​​ സംശയിച്ച്​ വയോധികനെ അടിച്ചുകൊന്നു

ബാന്ദ്ര (യു.പി): കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന്​​ സംശയിച്ച്​ എഴുപതുകാരനെ ഒരു സംഘം ആളുകൾ അടിച്ചുകെ ാന്നു. ഉത്തർപ്രദേശിൽ ചിത്രകൂട്​ ജില്ലയിലെ പിനായ്​ റെയിൽവേ സ്​റ്റേഷനിലാണ്​ സംഭവം. ഷാജഹാൻപൂർ ജില്ലക്കാരനായ രാം ഭരോസ്​ ആണ്​ കൊല്ലപ്പെട്ടതെന്ന്​ പൊലീസ്​ വ്യക്​തമാക്കി.

റെയിൽവേ സ്​റ്റേഷനകത്തുണ്ടായിരുന്ന വയോധികനെ ക​ുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന്​ തെറ്റിദ്ധരിച്ച്​ ബുധനാഴ്​ച ആളുകൾ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന്​ മാണിക്​പൂർ സ്​റ്റേഷൻ ഹൗസ്​ ഓഫിസർ കെ.കെ. മിശ്ര പറഞ്ഞു.

സ്​റ്റേഷൻ മാസ്​റ്റർ അറിയിച്ചതനു​സരിച്ച്​ സ്​ഥലത്തെത്തിയ പൊലീസ്​ ഇയാളെ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും വെള്ളിയാഴ്​ച മരിച്ചു. ചില യാത്രക്കാർ തന്നെ മർദിച്ചുവെന്ന്​ മരിക്കുന്നതിനു​ മുമ്പ്​ ഇയാൾ പൊലീസിന്​ മൊഴി നൽകിയിട്ടുണ്ട്​. സംഭവത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.


Tags:    
News Summary - On Kidnapping Suspicion, Man Beaten To Death In Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.