Posted On
date_range Updated On
date_range മൈസൂരുവിലെ കേരള ആർ.ടി.സി കൗണ്ടർ തുറന്നു
ബംഗളൂരു: മൈസൂരു ബസ്സ്റ്റാൻഡിലെ കേരള ആർ.ടി.സി ബുക്കിങ് കൗണ്ടർ ശനിയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന കൗണ്ടർ തുറന്നത് യാത്രികർക്ക് സഹായകരമാവും.
രാവിലെ ആറു മുതൽ രാത്രി ഒമ്പതുവരെ കൗണ്ടറിൽ നേരിട്ട് ബുക്ക് ചെയ്യാം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മാനന്തവാടി, തലശ്ശേരി എന്നിവിടങ്ങളിലേക്ക് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന ബസുകളുണ്ട്.
ബംഗളൂരുവിൽനിന്ന് മൈസൂരു വഴി പോകുന്ന ബസുകളിലും ഇവിടെ നിന്ന് ബുക്ക് െചയ്യാം. ഫോൺ: 0821 2440124.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.