വ്യാപാരികൾ പെരുന്നാളിന്​ വീട്ടുപടിക്കൽ പ്രതിഷേധിക്കും

കോഴിക്കോട്: കോവിഡി​‍െൻറ പേരിൽ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്​ ആഭിമുഖ്യത്തിൽ ജില്ലയിലെ വ്യാപാരികളും കുടുംബാംഗങ്ങളും സ്വന്തം വീട്ടുപടിക്കൽ പ്രതിഷേധിക്കും. വൻകിട കമ്പനികളായ ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള കുത്തകകൾക്ക് വ്യാപാരം ചെയ്യാമെന്നും ചെറുകിട കച്ചവടക്കാർ കടകളടച്ച് വീട്ടിലിരിക്കണമെന്നുമുള്ള സർക്കാറി​െൻറ ഇരട്ടനീതിക്കെതിരെയാണ്​ പ്രതിഷേധം.

വ്യാപാരികളെയും തൊഴിലാളികളെയും ആത്മഹത്യയിൽനിന്ന്​ സംരക്ഷിക്കുക, ചെറുകിട വ്യാപാരികളെ ജീവിക്കാൻ അനുവദിക്കുക, ബാങ്ക് ലോണുകൾക്ക് മൊറട്ടോറിയം അനുവദിക്കുക, വിവിധ ലൈസൻസുകൾ താൽക്കാലികമായി ഒഴിവാക്കുക, സൗജന്യ വാക്സിനേഷൻ വ്യാപാരികൾക്കും നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ പ്രതിഷേധമെന്ന്​ ജില്ല യൂത്ത് വിങ് പ്രസിഡൻറ്​ മനാഫ് കാപ്പാട്, സെക്രട്ടറി സലീം രാമനാട്ടുകര, ട്രഷറർ മുർത്തസ് താമരശ്ശേരി എന്നിവർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.