കർണാടക അതിർത്തി തുറക്കുന്നത് മരണം പുൽകുന്നതിന് തുല്ല്യം -യെദിയൂരപ്പ

ബംഗളൂരു: കാസർകോട്​ - മംഗളൂരു അതിർത്തി തുറക്കില്ലെന്ന്​ വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ. കാസർകോട്​ കോവിഡ്​ പടരുന്ന സാഹചര്യം ഗുരുതരമാണ്. അതിനാൽ രോഗികളെ മംഗളൂരുവി​ലേക്ക്​ പ്രവേശിപ്പിക്കാൻ ബുദ്ധി മുട്ടുണ്ടെന്നും ജെ.ഡി.എസ്​ നേതാവ്​ എച്ച്​.ഡി ദേവഗൗഡക്ക്​ നൽകിയ മറുപടി കത്തിൽ​ യെദിയൂരപ്പ വിശദീകരിച്ചു.

രോഗികളുടെ കൂട്ടത്തിൽ കോവിഡ്​ ബാധിതരു​ണ്ടോ എന്ന്​ തിരിച്ചറിയാനായില്ലെങ്കിൽ അത്​ ​പ്രശനങ്ങൾ സൃഷ്​ടിക്കും. അതിർത്തി തുറന്നാൽ രോഗികളും കൂടെയു​േണ്ടാ എന്ന്​ തിരിച്ചറിയാനാകില്ല. മുൻകരുതലി​​​​​െൻറ ഭാഗമായാണ്​ നടപടി. ഇപ്പോഴുള്ള നിയന്ത്രണം നീക്കുന്നത് കർണാടകയിലെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും. ഇത് മരണത്തെ പുൽകുന്നതിന് തുല്ല്യമാണ്. അതിനാൽ അതിർത്തി തുറക്കില്ല. എന്നാൽ, കേരളവുമായുള്ള നല്ല ബന്ധത്തെ അതിർത്തി പ്രശ്​നം ബാധിക്കില്ല -കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

ചികിത്സ ആവശ്യത്തിനും അവശ്യ സാധനങ്ങളുടെ നീക്കത്തിനും സാഹചര്യമൊരുക്കണമെന്ന്​ യെദിയൂരപ്പയോട്​ ദേവഗൗഡ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ​ അതിർത്തി തുറക്കണ​മെന്ന ആവശ്യത്തിന്​ ദേവഗൗഡ പിന്തു​ണ അറിയിക്കുകയും ചെയ്​തിരുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തി തുറക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Kerala Karnataka Border cant Open B. S. Yediyurappa -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.