Posted On
date_range Updated On
date_range ഹരിയാനയിൽ കെജ്രിവാൾ ഇന്ന് പ്രചാരണം തുടങ്ങും
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആം ആദ്മി പാർട്ടി സജീവാകുന്നു. പാർട്ടി അധ്യക്ഷനും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ വെള്ളിയാഴ്ച ജഗാദ്രി മണ്ഡലത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും.
തുടർന്ന്, ദബൗലി, റനിയ, ഭിവാനി, മെഹം, കലായത്, അസാന്ദ്, ബല്ലഭ്ഗഡ് തുടങ്ങിയ ജില്ലകളിലും കെജ്രിവാൾ എത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സന്ദീപ് പഥക് അറിയിച്ചു.
സീറ്റ് വീതംവെക്കുന്നതിൽ സമവായത്തിലെത്താത്തതിനെ തുടർന്ന് ആം ആദ്മി പാർട്ടി- കോൺഗ്രസ് സഖ്യം യാഥാർഥ്യമായില്ല. കെജ്രിവാളിന്റെ വരവ് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഉണർവേകും. ഇത് കോൺഗ്രസിന് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.