Posted On
date_range Updated On
date_range കാസ്ഗഞ്ച് സാധാരണ നിലയിലേക്ക്
കാസ്ഗഞ്ച്(യു.പി): ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. കഴിഞ്ഞദിവസം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി പിയൂഷ് ശ്രീവാസ്തവ അറിയിച്ചു.
മേഖലയിൽ സുരക്ഷാസൈനികരെ വിന്യസിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് ഇവിടെ തുറന്നുപ്രവർത്തിക്കുന്നത്. ചന്ദൻ ഗുപ്തയെ കൊലപ്പെടുത്തിയ കേസിൽ സലിം എന്നയാളെ അറസ്റ്റ്ചെയ്തിട്ടുണ്ട്. പ്രതികളും ഇയാളുടെ സഹോദരങ്ങളുമായ നസീം, വസീം എന്നിവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.