കരൂർ ദുരന്തം: വിജയ് ഇന്ന് മരിച്ചവരുടെ കുടുംബത്തെ കാണും

ചെന്നൈ: കരൂരിൽ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളെ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയ് തിങ്കളാഴ്ച കാണും. ചെന്നൈക്കടുത്ത മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിലാണ് കൂടിക്കാഴ്ച.

ഇവർക്കായി റിസോർട്ടിലെ 50 മുറികൾ ബുക്ക്ചെയ്തിട്ടുണ്ട്. ആചാരപരമായ ചടങ്ങുകളുള്ളതിനാൽ ചില കുടുംബങ്ങൾ മഹാബലിപുരത്ത് എത്തിയിട്ടില്ല. റിസോർട്ടിലെ കൂടിക്കാഴ്ചക്ക് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്.

സെപ്റ്റംബർ 27നു രാത്രി ഏഴരയോടെ ദുരന്തമുണ്ടായ ഉടൻ വിജയ് ചെന്നൈയിലേക്ക് മടങ്ങിയത് വിവാദമായിരുന്നു. വിജയ് കരൂരിൽ വരാതെ റിസോർട്ടിലേക്ക് വിളിപ്പിച്ചതിൽ ചില കുടുംബങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു. വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.

അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം നേതാവ് നടൻ വിജയിയുടെ റാലിയിലെ തിരക്കും കൂട്ട മരണവും സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന് പകരം പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവ സ്ഥലം സന്ദർശിച്ച് ഇരകളുടെയും കുടുംബത്തിന്റെയും മൊഴിയെടുപ്പ് തുടങ്ങിയെന്നും സി.ബി.ഐ അറിയിച്ചു. 

Tags:    
News Summary - Karur tragedy: Vijay to meet families of deceased today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.