Posted On
date_range Updated On
date_range കരുണാനിധി േവാട്ട് ചെയ്തില്ല
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല. പ്രായാധിക്യ രോഗങ്ങളാൽ ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം. മൊത്തം 234 പേരാണ് തമിഴ്നാട്ടിൽ വോട്ട് ചെയ്തത്. ഇതിൽ 232 പേർ എം.എൽ.എമാരാണ്. ഇവർക്കു പുറമെ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ശസ്ത്രക്രിയയെതുടർന്ന് ചെന്നൈയിൽ വിശ്രമത്തിലുള്ളകേരളത്തിലെ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയും തെരഞ്ഞെടുപ്പ് കമീഷെൻറ പ്രത്യേക അനുവാദത്തോടെ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ ആകെ 234 എം.എൽ.എമാരാണുള്ളത്. ഇതിൽ ജയലളിതയുടെ മരണത്തെത്തുടർന്ന് ആർ.കെ നഗർ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.