കർണാടക വി​​ധാ​​ൻ​​ സൗ​​ധിന് മുമ്പിൽ ബി.ജെ.പി എം.എൽ.എമാർ ധർണ നടത്തും

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യ സർക്കാറിന് വെല്ലുവിളി ഉയർത്തി ബി.ജെ.പി നിർണായക നീക്കം തുടങ്ങി. കുമ ാരസ്വാമി സർക്കാറിന്‍റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ നാളെ വി​​ധാ​​ൻ​​ സൗ​​ധിന് മുമ്പിൽ ധർണ നടത്തും. സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗത്തിന്‍റേതാണ് തീരുമാനം.

വിഷയത്തിൽ കർണാടക ഗവർണറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടാനും നിയമസഭാ കക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാളെ ഉച്ചക്ക് ഒരു മണിക്ക് ബി.ജെ.പി നേതാക്കൾ ഗവർണറെ കാണും.

എം.എൽ.എമാരുടെ രാജിയിൽ തീരുമാനം വൈകിപ്പിക്കരുതെന്ന് സ്പീക്കറോട് ആവശ്യപ്പെടും. നാളെ മൂന്ന് മണിക്ക് സ്പീക്കർ രമേശ് കുമാറുമായി ഇതിനായി നേതാക്കൾ കൂടിക്കാഴ്ച നടത്തും.

Tags:    
News Summary - Karnataka Politicial Crysis: BJP Set Up A Dharna in Karnataka Vidhana Soudha -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.