Posted On
date_range Updated On
date_range കർണാടക സർക്കാറിനെതിരെ ബി.ജെ.പി നീക്കം; ആറ് കോൺഗ്രസ് എം.എൽ.എമാർ ഒളിവിലെന്ന്
ബംഗളൂരു: കോൺഗ്രസ്, ജെ.ഡി.എസ് സഖ്യസർക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ പ്രതിരോധിക്കാൻ ആറ് കോൺഗ്രസ് എം.എൽ.എമാരെ ഒളിവിൽ താമസിപ്പിച്ചതായി റിപ്പോർട്ട്. ജാർക്കിഹോളി സഹോദരന്മാരുടെ പ്രശ്നം പരിഹരിക്കാൻ ഏകോപന സമിതി അധ്യക്ഷൻ സിദ്ധരാമയ്യയെ ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് എം.എൽ.എമാരെ മാറ്റിനിർത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ജാർക്കിഹോളി പക്ഷത്തുള്ള എം.എൽ.എമാർ സമ്മർദതന്ത്രവുമായി മുന്നോട്ടുപോകുന്നതിെൻറ ഭാഗമായാണ് ഈ ഒളിവിൽപോകൽ എന്നാണ് വിവരം. എം.എൽ.എസ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹവും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.