കർണാടക ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം -അമിത് ഷാ

ബംഗളൂരു: കർണാടക ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർട്ടിയെ ദക്ഷിണേന്ത്യയിൽ ശക്തിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു. ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന അഭ്യൂഹങ്ങളെ അമിത് ഷാ തള്ളി. തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഒറ്റക്ക് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടിപ്രവർത്തകർ ദക്ഷിണേന്ത്യയിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽ പാർട്ടി ശക്തിപ്പെടുത്തുകയെന്നത് ബി.ജെ.പി പ്രവർത്തകരുടെ പ്രതിജ്ഞയാണെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ഗ്രാമങ്ങളിൽ പോലും ബി.ജെ.പിയുടെ സാന്നിധ്യമുണ്ട്. ജെ.ഡി.എസിനോ കോൺഗ്രസിനോ ഇത് സാധ്യമാവില്ല. ജെ.ഡി.എസുമായി ബി.ജെ.പി സഖ്യമുണ്ടാക്കുമെന്നത് അഭ്യൂഹങ്ങളാണ്. ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് ഒറ്റക്ക് പാർട്ടി വിജയിക്കും.

ദേശസ്നേഹികളെ വേണോ രാജ്യത്തെ വിഭജിക്കുന്നവർക്കൊപ്പം നിൽക്കണോയെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അഴിമതി നടത്താനാണ് കോൺഗ്രസ് അധികാരം ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ഉന്നമനമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഈയടുത്ത് നടന്ന ഏഴ് തെരഞ്ഞെടുപ്പുകളിൽ അഞ്ചിലും ബി.ജെ.പി വിജയിച്ചു. കോൺഗ്രസ് ആറ് സംസ്ഥാനങ്ങളിൽ അധികാരത്തിൽ നിന്നും പുറത്തായെന്നും അമിത് ഷാ പറഞ്ഞു.

Tags:    
News Summary - Karnataka is BJP's gateway to South: Amit Shah in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.