ബംഗളൂരു: കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ് കർണാടക പിൻവലിച്ചു. മംഗളൂരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു കർണാടകയുടെ ഉത്തരവ്. ആശുപത്രികൾക്ക് രേഖാമൂലം കർണാടക ഇതുസംബന്ധിച്ച നിർദേശം നൽകി.
ഏപ്രിൽ രണ്ടിനാണ് കേരളത്തിൽ നിന്നുള്ള രോഗികൾക്കും വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് കർണാടക പറഞ്ഞിരുന്നത്. കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി വിലക്ക് അനിവാര്യമാണെന്നും കർണാടക വ്യക്തമാക്കിയിരുന്നു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം, അതിർത്തികൾ തുറക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അതിർത്തികൾ തുറന്ന് നൽകണമെന്ന കേരള ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.