കർണാടക ഗവർണർ രാജിവെക്കണമെന്ന് യെച്ചൂരി

മാഹി: ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ ഉണ്ടാക്കാൻ ബി.ജെ.പിയെ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും വാജുഭായ് വാല രാജിവെക്കണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

പാർലമെന്‍ററി ജനാധിപത്യത്തിന് ബി.ജെ.പി വില കല്പിക്കുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഭരണഘടന സ്ഥാപനങ്ങൾ  കയ്യേറുകയാണ് ബി.ജെ.പി. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന പാർട്ടിയാണ് സി.പി.എം എന്നും യെച്ചൂരി പറഞ്ഞു.

മാഹിയിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ബാബുവിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

 

Tags:    
News Summary - Karnataka Governor should resign-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.