ഹിജാബ് നിരോധനത്തിന് വേണ്ടി കേസ് വാദിച്ച രണ്ട് അഭിഭാഷകർക്ക് കർണാടക സർക്കാർ നൽകിയത് 88 ലക്ഷം രൂപ

കർണാടക സംസ്ഥാനത്ത് നടപ്പാക്കിയ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി വാദിച്ച സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്തക്കും അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ കെ.എം നടരാജിനും കർണാടക സർക്കാർ 88 ലക്ഷം രൂപ നൽകി.

കേസ് വാദിച്ചതിന് മേത്തക്ക് 39.60 ലക്ഷം രൂപയും നടരാജിന് 48.40 ലക്ഷം രൂപയും നൽകിയതായി അന്വേഷണാത്മക ഓൺലൈൻ മാധ്യമമായ ‘ദ ഫയൽ’ വെളിപ്പെടുത്തി. കേസിൽ തുഷാർ ഒമ്പത് തവണയും നടരാജ് 11 തവണയും കോടതിയിൽ ഹാജരായി. ഒരു ഹിയറിംഗിന് 4.4 ലക്ഷം രൂപയാണ് രണ്ട് അഭിഭാഷകർക്കും പ്രതിഫലമായി ലഭിച്ചത്.

സർക്കാർ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈകോടതി വിധിയെ ചോദ്യം ചെയ്യുന്ന അപ്പീലുകൾ 2022ൽ സുപ്രീം കോടതി പരിഗണിച്ചു. കർണാടക ഉഡുപ്പി ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള പ്രീ-യൂനിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ മുസ്ലീം വിദ്യാർത്ഥിനികളെ വിലക്കിയതിനെ തുടർന്നാണ് കേസ് സുപ്രീംകോടതിയിൽ എത്തുന്നത്.

Tags:    
News Summary - Karnataka BJP govt paid Rs 88 lakh to two advocates who argued hijab ban case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.