കരീന കപൂറിനും അമൃത അറോറക്കും കോവിഡ്​; മാനദണ്ഡങ്ങൾ ലംഘിച്ച്​ പാർട്ടികളിൽ പ​ങ്കെടുത്തു

മുംബൈ: ബോളിവുഡ്​ താരങ്ങളായ കരീന കപൂറിനും അമൃത അറോറക്കും കോവിഡ്​ സ്ഥിരീകരിച്ചുവെന്ന്​ ബൃഹാൻ മുംബൈ കോർപ്പറേഷൻ. ഇരുവരും കോവിഡ്​ മാനദണ്ഡം ലംഘിച്ചുവെന്ന്​ ബൃഹാൻ മുംബൈ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ഇരുവരുടേയും സമ്പർക്ക പട്ടികയിൽ ഉള്ളവർ ഉടൻ പരിശോധന നടത്തണമെന്നും കോർപ്പറേഷൻ നിർദേശിച്ചു.

കരീനയും അമൃതയും ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണെന്ന്​ അസിസ്റ്റന്‍റ്​ കമീഷണർ വിനായക്​ പറഞ്ഞു. അതേസമയം, ഇരുവരും നിരവധി പാർട്ടികളിൽ പ​ങ്കെടുത്തിരുന്നുവെന്നും അധികൃതർ വ്യക്​തമാക്കി. കഴിഞ്ഞയാഴ്ച കരീനയും അമൃതയും ​മലേക അറോറ, കരീഷ്​മ കപൂർ, പൂനം ദമാനിയ എന്നിവർക്കൊപ്പം ക്രിസ്​മസ്​ പാർട്ടിയിൽ പ​ങ്കെടുത്തിരുന്നു.

കരൺ ജോഹറിന്‍റെ വസതയിൽ അർജുൻ കപൂറും അലിയ ഭട്ടും ഉൾ​പ്പടെ പ​ങ്കെടുത്ത പാർട്ടിയും കരീനയുടേയും അമൃതയുടേയും സാന്നിധ്യമുണ്ടായിരുന്നു. ഈ പാർട്ടികളിൽ പ​ങ്കെടുത്ത ആളുകൾ എത്രയും ​െപ​ട്ടെന്ന്​ കോവിഡ്​ പരിശോധന നടത്തണമെന്നാണ്​ നിർദേശം.

Tags:    
News Summary - Kareena, Amrita test Covid-19 positive, BMC says both ‘violated norms’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.